പുത്തനത്താണിയില്‍ അപകടത്തില്‍ നാലു മരണം
പുത്തനത്താണി: മണ്ണുമാന്തി യന്ത്രവും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. പുത്തനത്താണിക്കടുത്ത് കുട്ടികളത്താണിയില്‍ വൈകിട്ട് 8 മണിയോടെയായിരുന്നു അപകടം.
അനന്താവൂര്‍ ചേരുരാല്‍ ചെറിയാംപുറത്ത് ഹസന് (60), ഭാര്യ അയിഷ (55), മരുമകള്‍ ഫാത്തിമ സുഹറ (24) എന്നിവരാണ് മരിച്ചത്. ഹസന്റെ രണ്ട് വയസുകാരി പേരക്കുട്ടി റിസാ ഫാത്തിമയെ ഗുരുതരമായ പരുക്കുകളോടെ കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുത്തനത്താണിയില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ദാമോദരന്‍ പടിക്ക് സമീപം ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ കൊടയ്ക്കല്‍ സ്വദേശി അജിതപ്പടിയില്‍ മണ്ണൂപറമ്പില്‍ അയ്യപ്പന്റെ മകന് ജയേഷ് (29) ആണ് മരിച്ചത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]