കലക്ട്രേറ്റ് സ്ഫോടനം; പ്രത്യേക സംഘം അന്വേഷിക്കും

മലപ്പുറം: കലക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനം പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കുമെന്ന് ഡി ജി പി. ഇന്ന് രാവിലെയാണ് മലപ്പുറം ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിസരത്ത് നിറുത്തിയിട്ട കാരില് പൊട്ടിത്തെറിയുണ്ടായത്. ബേസ് മൂവ്മെന്റ് എന്ന തീവ്രവാദ ഗ്രൂപ്പാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
ഡി എം ഒ (ഹോമിയോ)യുടെ കാറിന് പുറകിലാണ് സ്ഫോടനത്തിന് ഉപയോഗിച്ചിരുന്ന വസ്തു സൂക്ഷിച്ചിരുന്നത്. സ്ഫോടനത്തില് കാറിന്റെ പിന്ഭാഗം തകരുകയും, ടയറുകള് പഞ്ചറാവുകയും ചെയ്തു. ഉച്ചയ്ക്ക ഒന്നരയോടെയായിരുന്നു കലക്ട്രേറ്റിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്.
സ്ഥലതെത്തിയ പോലീസ് സംഘം ബേസ് മൂവ്മെന്റ് എന്നെഴുതിയ ഒരു പെട്ടി കണ്ടെടുത്തു. ഇതില് നിന്ന് ലഘുലേഖകളും, പെന്ഡ്രൈവും ലഭിച്ചിട്ടുണ്ട്. ഉത്തര്പ്രദേശില് ബീഫ് കഴിച്ചതിന്റെ പേരില് കൊല്ലപ്പെട്ട മുഹമ്മദ് അഖാലക്കിന്റെ കൊലപാതകത്തിന്റെ പ്രതികാരമെന്ന നിലയ്ക്കാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് ലഘുലേഖയില് പറയുന്നത്. ഒസാമ ബിന്ലാദന്റെ ചിത്രവും ലഘുലേഖയോടൊപ്പമുണ്ടായിരുന്നു.
ഇന്ത്യന് അല്ഖ്വയിദയുടെ പുതിയ പതിപ്പാണ് ബേസ് മൂവ്മെന്റ്. ഇതിന് മുമ്പ് നടന്ന കൊല്ലം കലക്ട്രേറ്റിലെ സ്ഫോടനത്തിന് പിന്നിലും ഈ സംഘടനയാണെന്നാണ് സംശയിക്കുന്നത്.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]