ശബരിമലയെ ചൊല്ലി ജലീലിനോടിടഞ്ഞ് ലീഗ് അണികള്‍

ശബരിമലയെ ചൊല്ലി ജലീലിനോടിടഞ്ഞ് ലീഗ് അണികള്‍

മലപ്പുറം: നിയമസഭാ സമ്മേളനത്തിനിടെ താടി വിഷയത്തില്‍ ആരംഭിച്ച മന്്രി കെ ടി ജലീല്‍-പി കെ ബഷീര്‍ എം എല്‍ എ ശീത സമരം അവസാനിക്കുന്ന ലക്ഷണമില്ല. നിയമസഭയ്ക്കകത്ത് കൊണ്ടും കൊടുത്തും മുന്നേറിയ വാക്‌പോര് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ശബരിമല സന്നിധാനത്തെ മുസ്ലിം സാനിധ്യത്തിലാണ്. കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ച് മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പുതിയ തര്‍ക്കത്തിന് വഴി തെളിച്ചത്.

ശബരിമല സന്നിധാനതെത്തിയ ആദ്യ മുസ്ലിം മന്ത്രി എന്ന നിലയിലാണ് മന്ത്രി കെ ടി ജലീലിന്റെ ശബരിമല സന്ദര്‍ശനം വാര്‍ത്തയായത്. ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം സന്നിധാനതെത്തിയത്. കെ ടി ജലീലിന്റെ ഈ ഉദ്യമത്തെ മതമൈത്രിയുടെ അടയാളമായി ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങളും, സി പി എം അണികളും പ്രചാരണം തുടങ്ങി.

ഇതിന് മറുപടി എന്ന നിലയിലാണ് പി കെ ബഷീര്‍ ഒരു വര്‍ഷം മുന്നേ ശബരിമലയിലെത്തിയിരുന്നു എന്ന പ്രചാരണവുമായി ലീഗ് അണികള്‍ രംഗത്തു വന്നത്. ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമസഭ സമിതി അംഗമായ പി കെ ബഷീര്‍ ക്ഷേത്രം സംബന്ധിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് സന്ധിദാനതെത്തിയത്. ഇപ്പോഴത്തെ മന്ത്രിയും അന്നത്തെ പ്രതിപക്ഷ എം എല്‍ എയുമായ വി എസ് സുനില്‍ കുമാറും കൂടെയുണ്ടായിരുന്നു.

എന്തായാലും ഈ വിഷയം സി പി എം-ലീഗ് സൈബര്‍ പോരാളികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടാനുള്ള കാരണമായി. താടി വിവാദത്തിനും, ഓണ്‍ ഫാദര്‍-ഗോഡ് ഫാദര്‍ വിവാദത്തിനും, തെരുവുനായ ഉന്‍മൂലനത്തില്‍ കെ ടി ജലീലിന്റെ വകുപ്പിന്റെ പരാജയത്തിനുമെല്ലാം എതിരെ നിയമസഭയില്‍ യു ഡി എഫിനു വേണ്ടിയും, മുസ്ലിം ലീഗിനു വേണ്ടിയും മറുപടി നല്‍കിയത് പി കെ ബഷീര്‍ എം എല്‍ എ ആയിരുന്നു.

Sharing is caring!