മലപ്പുറത്തെ പാക്കിസ്ഥാനോട് ഉപമിച്ച് ഡോ എന് ഗോപാലകൃഷ്ണന്

മലപ്പുറം: ജില്ലയിലെ മുസ്ലിം സമുദായത്തെ ഒന്നടങ്കം അപമാനിച്ച് മതപ്രഭാഷകനും, ശാസ്ത്രഞ്ജനുമായ ഡോ എന് ഗോപാലകൃഷ്ണന്. രണ്ടും മൂന്നും ഭാര്യമാരെ വെച്ച് പന്നി പ്രസവിക്കുന്നതുപോലെ ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണ് മുസ്ലിങ്ങള് ചെയ്യുന്നതെന്നാണ് തന്റെ ഫേസ്ബുക്ക് പേജില് പോസ്റ്റ് ചെയ്ത വീഡിയോയില് അദ്ദേഹം പറയുന്നത്. ഇസ്ലാമിക പാക്കിസ്ഥാന് ആയി മലപ്പുറം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയില് മുസ്ലിങ്ങളുടെ എണ്ണം കൂടുകയാണെന്നും ഇത് ജില്ലയിലെ എം എല് എമാരുടെ എണ്ണവും കൂട്ടിയെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറാണ് ഗോപാലകൃഷ്ണന്. ഇതു കൂടാതെ വിവിധ സര്വകലാശാലകളിലെ വിസിറ്റിങ് പ്രൊഫസര് കൂടിയാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഭാഗങ്ങളില് നിന്നുയരുന്നത്. വര്ഗീയത പരത്തുന്ന വിധത്തിലുള്ള പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
Hate speech of Gopalakrishnan
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്ത്താവിന്റെ ബന്ധുക്കള് [...]