സ്മാര്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
ചാലിയാര്: എരഞ്ഞിമങ്ങാട് ഗവണ്മെന്റ് യു പി സ്കൂളിലെ സ്മാര്ട് ക്ലാസ് റൂം പി കെ ബഷീര് എം എല് എ ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന ചടങ്ങില് ചാലിയാര് പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന് അധ്യക്ഷനായിരുന്നു. പി കെ ബഷീര് എം എല് എയുടെ ആസ്തി വികസന ഫണ്ടില് നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് സ്മാര്ട് ക്ലാസ് റൂം നിര്മിച്ചത്.
മണ്ഡലത്തിലെ ഒമ്പത് സ്കൂളുകള്ക്കാണ് കഴിഞ്ഞ സര്ക്കാരിന്റെ കീഴില് പി കെ ബഷീര് എം എല് എ സ്മാര്ട് ക്ലാസ് റൂം നിര്മിക്കാന് ഫണ്ട് അനുവദിച്ചത്. അതില് ആദ്യം പൂര്ത്തിയായ പദ്ധതിയാണ് എരഞ്ഞിമങ്ങാട് സ്കൂളിലേത്.
ചാലിയാര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി ലസ്ന, നിലമ്പൂര് ബ്ലോക്ക് പഞ്ചായത്ത് മെംബര് ഷീന ആനപ്പാന്, ചാലിയാര് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സണ് പ്രമീള, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഷൗക്കത്ത് തോണിക്കടവന്, മെംബര്മാരായ ബിന്ദു തൊട്ടിയില്, മുന് ഹെഡ്മാസ്റ്റര് കെ പി വിജയരാഘവന്, പി ടി എ പ്രസിഡന്റ് ഹാരിസ് ആട്ടീരി, എസ് എം സി ചെയര്മാന് എം സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി സി ബിജു എന്നിവര് പങ്കെടുത്തു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]