മതങ്ങള്‍ പഠിപ്പിക്കുന്നത് പരസ്പര സഹകരണം; പി കെ ബഷീര്‍ എം എല്‍ എ

മതങ്ങള്‍ പഠിപ്പിക്കുന്നത് പരസ്പര സഹകരണം; പി കെ ബഷീര്‍ എം എല്‍ എ

ചാലിയാര്‍: എരഞ്ഞിമങ്ങാട് ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ പി കെ ബഷീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മതേതര ജനാധിപത്യം എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മതങ്ങള്‍ മനുഷ്യനെ കലഹിപ്പിക്കുവാനല്ല പരസ്പര സഹകരണത്തോടെ ജീവിക്കുവാനാണ് പഠിപ്പിച്ചതെന്ന് പി കെ ബഷീര്‍ എം എല്‍ എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പറഞ്ഞു. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എല്ലാവരേയും സ്‌നേഹിക്കുവാന്‍ കഴിവുള്ളവരാക്കി മാറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എരഞ്ഞിമങ്ങാട് സ്‌കൂളാണ് മണ്ഡലത്തിലെ പാര്‍ലമെന്ററി ഇന്‍സ്റ്റിറ്റിയട്ട് ആയി തിരഞ്ഞെടുത്തത്.

പി ടി എ പ്രസിഡന്റ് എം സുബ്രമണ്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി മജീദ് സെമിനാര്‍ കോര്‍ഡിനേറ്ററായിരുന്നു. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള, വാര്‍ഡ് മെംബര്‍ പത്മജ പ്രകാശ്, പ്രിന്‍സിപ്പാള്‍ സി ശ്രീനിവാസന്‍, എസ് എം സി ചെയര്‍മാന്‍ ഹാരിസ് ആട്ടീരി, എം ടി എ പ്രസിഡന്റ് ബീന പി കുമാര്‍, മുന്‍ പി ടി എ പ്രസിഡന്റ് പി കെ ഹുസൈന്‍, ഹെഡ്മിസ്ട്രസ് പി എസ് രമാദേവി എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!