മലപ്പുറത്ത് ഹര്‍ത്താലില്‍ അക്രമം
മലപ്പുറം: ബി ജെ പി ഹര്‍ത്താലില്‍ മലപ്പുറത്ത് അങ്ങിങ്ങ് സംഘര്‍ഷം. ടു വീലര്‍ ഒഴികെയുള്ള വാഹനങ്ങളുടെ യാത്ര ഹര്‍ത്താല്‍ അനുകൂലികള്‍ തടസപ്പെടുത്തി. തിരൂരങ്ങാടി ചെറുമുക്കിലും, തിരൂരിന്റെ ചില ഭാഗങ്ങളിലും കടകളടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.
ചെറുമുക്കില്‍ ഹര്‍ത്താലിന്റെ ഭാഗമായി എയര്‍പോര്‍ട്ടിലേക്ക് അടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഇത് ചോദ്യം ചെയ്തത് ഹര്‍ത്താല്‍ അനുകൂലികളും നാട്ടുകാരും തമ്മിലുള്ള ഉന്തിലും തള്ളിലുമാണ് അവസാനിച്ചത്.
തിരൂര്‍ ബി പി അങ്ങാടിയില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന ബേക്കറിക്കും, ഇന്‍ഡസ്ട്രിയല്‍ കടയ്ക്കും, ഹോട്ടിലിനും നേരെ ആക്രമണമുണ്ടായി.
ജില്ലയില്‍ വാഹനഗതാഗതവും, ഓഫീസുകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഒന്നും തന്നെ നടത്തിയില്ല.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




