പി എസ് ജി കാറ്ററിങ് ഉടമ സായി ഗണേഷ് അന്തരിച്ചു

മലപ്പുറം: പി എസ് ജി കാറ്ററിങ് ഉടമ സായി ഗണേഷ് (43) അന്തരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ കോട്ടക്കുന്ന് വാട്ടര്‍ ടാങ്കിനടുത്തുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം നാളെ രാവില 9 മണിക്ക ചെറാട്ടുകുഴിയില്‍ നടക്കും.
വര്‍ഷങ്ങളായി മലപ്പുറത്തെ കാറ്ററിങ് രംഗത്ത് ശ്രദ്ധേയമാണ് പി എസ് ജി കാറ്ററിങ്. പരേതരായ ബാലന്റെയും, ജാനകിയുടേയും മകനാണ്. പ്രമീളയാണ് ഭാര്യ. രാജേശ്വരി, ഹരികൃഷ്ണന്‍, രോഹിത് കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം ചെറാട്ടുകുഴിയിലെ ഭാര്യ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
RECENT NEWS

ജലീലിന്റെ സീറ്റ് പിടിക്കാന് ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര് സീറ്റ് തിരിച്ചുപിടിക്കാന് ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന് ലീഗ് ആലോചിക്കുന്നതായി പ്രചരണം.