ഞാറു നടീല്‍ ഉല്‍സവം നടന്നു

ഞാറു നടീല്‍ ഉല്‍സവം നടന്നു

താനൂര്‍: എ എം യു പി സ്‌കൂള്‍ അരീക്കാടിന്റെ സഹകരണത്തോടെ അരീക്കാട് സോഷ്യോ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഞാറു നടീല്‍ ഉല്‍സവം നാടിന് പുതുമയായി. കര്‍ഷക വേഷമണിഞ്ഞ് നടീലിനിറങ്ങിയ വിദ്യാര്‍ഥികളും, അധ്യാപകരും, നാട്ടുകാരും പോയകാല കാര്‍ഷിക തനിമയുടെ സ്മരണ ഉയര്‍ത്തി.

വരും വര്‍ഷങ്ങളില്‍ തരിശായി കിടക്കുന്ന കൃഷിയിടങ്ങളില്‍ കൃഷിയിറക്കുമെന്ന പ്രതിഞ്ജയോടെയാണ് ഉല്‍സവം അവസാനിച്ചത്. വിദ്യാര്‍ഥികളുടെ കാര്‍ഷിക ഓര്‍മകള്‍ ഉണര്‍ത്തുന്ന സംഗീത ശില്‍പവും, നാടന്‍ പാട്ടുകളും അരങ്ങേറിയ പരിപാടിയുടെ ഉദ്ഘാടനം താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി കെ എം ബാപ്പുഹാജി നിര്‍വഹിച്ചു.

അധ്യാപകരായ ബെന്നി, ശശികല, ടി പി റഹീം, ടി റഹീം, ഫൈസല്‍, ലൗഷി, ഷെഹീബ, ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഷാഫി, റഷീദ് തെണ്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!