ആയിരങ്ങള്‍ തുഞ്ചന്‍ പറമ്പില്‍ അക്ഷരവെളിച്ചം നുകര്‍ന്നു

തിരൂര്‍: തുഞ്ചന്‍ പറമ്പില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ ആയിരകണക്കിന് കുരുന്നുകള്‍ അക്ഷരദീപം തെളിച്ചു. ഇന്ന് പുലര്‍ച്ചെ 4.30ന് ആരംഭിച്ച വിദ്യാരംഭ ചടങ്ങ് ഉച്ചവരെ നീണ്ടു നിന്നു. എം ടി വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള ഗുരുക്കന്മാരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്.
തുഞ്ചന്‍ സ്മാരക കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലുമായാണ് വിദ്യാരംഭ ചടങ്ങ് നടന്നത്. തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ പാരമ്പര്യ എഴുത്തശാന്മാരായ വഴുതക്കാട് മുരളീധരന്, പ്രദോഷ് പണിക്കര്‍, പി.സി.സത്യനാരായണന് എന്നിവര്‍ നേതൃത്വം നല്കി. സരസ്വതി മണ്ഡപത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ ആലങ്കോട് ലീലാ കൃഷ്ണന്, കെ.പി.രാമനുണ്ണി, മണമ്പൂര്‍ രാജന് ബാബു, പി.കെ.ഗോപി, ടി.കെ. ശങ്കരനാരായണന്, മുണ്ടൂര്‍ സേതുമാധവന്, പുനൂര്‍ കെ.കരുണാകരന്, കെ.എസ്.വെങ്കിടാചലം, കടാങ്കോട് പ്രഭാകരന്, കെ.എസ്.ആന്റോ, പി.ആര്.നാഥന്, ഡോ.ഗണേശ്, ഡോ.സന്തോഷ്, ശ്രീജിത്ത് കെ. പെരുന്തച്ചന്, പി.പി.ശ്രീധരനുണ്ണി, ഐസക് ഈപ്പന് തുടങ്ങിയവര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]