എടവണ്ണ പൊന്നാംകുന്നില് കുടിവെള്ള പദ്ധതി

എടവണ്ണ: ഏറനാട് മണ്ഡലത്തില്‍ പെടുന്ന എടവണ്ണ പഞ്ചായത്തിലെ പൊന്നാംകുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം പി കെ ബഷീര്‍ എം എല്‍ എ നിര്‍വഹിച്ചു. 20 ലക്ഷം രൂപ ചെലവിട്ടാണ് പൊന്നാംകുന്ന് പ്രദേശത്ത് പദ്ധതി പൂര്‍ത്തിയാക്കുന്നത്. പദ്ധതി പ്രവര്‍ത്തി തീരുന്നതോടെ എഴുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം തടസമില്ലാതെ ലഭ്യമാകും.
പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ ഇവിടെ ഇരുപതോളം പട്ടികജാതി കുടുംബങ്ങള്‍ അടക്കം ധാരാളം പേര്‍ക്ക് കുടിവെള്ളം ഇപ്പോള്‍ സൗകര്യപ്രദമായി ലഭ്യമല്ല. കട്ടച്ചിറ വയലില്‍ തോടിനടുത്തായി കിണര്‍ കുഴിച്ച് അതിന് മുകളില്‍ പമ്പ് ഹൗസ് സ്ഥാപിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുക. കേരള വാട്ടര്‍ അതോറിറ്റി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 31നു മുമ്പ് പദ്ധതി കമ്മിഷന് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ എം കെ ഹഫ്സത്ത് സ്വാഗതം പറഞ്ഞു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുന്ദരന്‍, എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ എ കരീം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സി പി ശ്രീധരന്, പി സക്കീര്‍ ഹുസൈന് എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.