ദളിത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി മെംബര്‍ഷിപ്പ്

മലപ്പുറം : ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ജില്ലയിലെ ദളിത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലാ മുസ്‌ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന് മെംബര്‍ഷിപ്പ് നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രസ്തുത ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് മുഖ്യാതിഥിയായിരുന്നു. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലയില്‍ വന്‍ വിജയമാക്കാന്‍ ജില്ലയിലെ ദളിത് പ്രവത്തകര്‍ മുന്നോട്ടു വരണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദളിത് ലീഗ് സംസ്ഥാന ഭാരവാഹികളും, ജില്ലാ ഭാരവാഹികളും പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.
യു സി രാമന്‍, അഡ്വ. എം. പി ഗോപി, അഡ്വ. മുരളീധരന്‍, എന്‍ വി മോഹന്‍ദാസ്, വേലായുധന്‍ മഞ്ചേരി, തനൂജ ആതവനാട്, കെ. സി. അച്യുതന്‍, ചാലില്‍ ശങ്കരന്‍, പ്രകാശന്‍ മൂച്ചിക്കല്‍, കുഞ്ഞുണ്ണി കിഴിശ്ശേരി , പത്മാവതി കോട്ടക്കല്‍, ദേവദാസന്‍ വേങ്ങര, മണി പുത്തൂര്‍, ഉണ്ണികൃഷ്ണന്‍ വേങ്ങര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാജിത എ ടി, ബ്ലോക്ക് പ്രസിഡന്റുമാരായ ലക്ഷ്മി, റീന, വാസു കാരാട്, പഞ്ചായത്ത് പ്രസിഡന്റ് ഷൈനി, സുബ്രഹ്മണ്യന്‍ പാലത്തിങ്ങല്‍, ഉണ്ണി തിരൂര്‍, സുബ്രഹ്മണ്യന്‍ ചീക്കോട്,അബൂബക്കര്‍ ഹാജി പെരിന്തല്‍മണ്ണ, പി പി അബു, രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു
RECENT NEWS

അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന [...]