മുഖ്യമന്ത്രിയുടേത് തെരുവ് ഭാഷ: എസ് ഡി പി ഐ
മലപ്പുറം: തെരുവു പ്രാസംഗികരുടെ ശൈലിയിലാണ് മുഖ്യമന്ത്രി ആയ ശേഷവും പിണറായി വിജയന് സംസാരിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല് മജീദ് ഫൈസി. തെളിവില്ലാത്ത കാര്യങ്ങള് പറയുന്നത് മുഖ്യമന്ത്രി സ്ഥാനത്തിന് ഭൂഷണമല്ല. എസ് ഡി പി ഐക്കെതിരായ ആരോപണം പിണറായിയുടെ വ്യ്ക്തിപരമായ ആരോപണം മാത്രമാണ്. സി പി എം ഇത്തരമൊരു സമീപനം കൈക്കൊണ്ടതായി അറിവില്ലന്നും അദ്ദേഹം മലപ്പുറംലൈഫിനോട് പറഞ്ഞു.
പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകനായ ഒരാള് ഭീങ്കര സംഘടനുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചത് അയാളുടെ വീട്ടുകാര്ക്ക് പോലും അറിവുള്ള കാര്യമായിരുന്നില്ല. പിന്നെ ഒരു പ്രസ്ഥാനം അത് എങ്ങനെ മനസിലാക്കുമെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരമൊരു കാര്യം അറിഞ്ഞ ഉടനെ ആ വ്യക്തിയെ പാര്ട്ടിയില് നിന്ന് പുറത്താക്കുകയാണ് പോപ്പുലര് ഫ്രണ്ട് ചെയ്തത്.
പാര്ട്ടിയില് പ്രവര്ത്തിക്കുന്ന ഒരാള് മറ്റ് സംഘടനകളുമായി ബന്ധപ്പെടുന്നത് വളരെ രഹസ്യമായാകും. അതുകൊണ്ട് തന്നെ അത് മനസിലാക്കാന് ബുദ്ധിമുട്ടാണ്. ഇങ്ങനെ ആരുടെയെങ്കിലും വിവരം പാര്ട്ടിക്ക് ലഭിച്ചാല് അത് പോലീസിന് ഉടന് തന്നെ കൈമാറുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലര് ഫ്രണ്ടും, എസ് ഡി പി ഐയും അന്താരാഷ്ട്ര തലത്തില് ഇന്ന് ലോകത്താകെ ആപത്ത് വിതറിക്കൊണ്ടിരിക്കുന്ന സംഘടനകളുമായി ബന്ധങ്ങളിലേക്ക് എത്തുന്നതായാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കോഴിക്കോട് പറഞ്ഞത്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]