പ്രവാസി സംഗമം ഞായറാഴ്ച താനൂരില്‍

താനൂര്‍: ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കാര്‍ നൂറ് ദിനം പിന്നിട്ടതിന്റെ ഭാഗമായി പ്രവാസി നിക്ഷേപവുമായി ബന്ധപ്പെട്ട് നടത്തുന്ന സംസ്ഥാനതല സെമിനാറിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. താനൂര്‍ നിയോജക മണ്ഡലത്തിലെ കുറുക്കോള്‍ കുന്നിലുള്ള എമറാള്‍ഡ് പാലസില്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ നടക്കുന്ന സെമിനാറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവാസികള്‍ ചടങ്ങില്‍ പങ്കെടുക്കും.
ചെറിയമുണ്ടം തലക്കടത്തൂര്‍ ഓവുങ്ങല്‍ എല്‍.പി സ്കൂളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം വി. അബ്ദുറഹിമാന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുസ്സലാം അധ്യക്ഷനായി. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുറസാഖ്, ഇ. ജയന്, യൂസഫ് കല്ലേരി, സി.കെ. ഉസ്മാന് ഹാജി, എന്‍.ആര് ബാബു, മുജീബ് താനാളൂര്‍, പി.ടി. നാസര്‍ എന്നിവര്‍ സംസാരിച്ചു.
വി. അബ്ദുറഹിമാന് എം.എല്‍.എ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന് ജനറല്‍ കവീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]