കരിപ്പൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു

കരിപ്പൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു

കരിപ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി കോഴിക്കോടിന് പോകുന്ന വഴിയാണ് പ്രതിഷേധം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാണിച്ചത്.

സ്വാശ്രയ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇന്ന് വൈകിട്ട് 8.45ഓടെ ആയിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് മുഖ്യമന്ത്രിക്ക് പോകാന്‍ പോലീസ് വഴിയൊരുക്കിയത്.

Sharing is caring!