യൂത്ത് ലീഗ് നേതാക്കള്‍ക്ക് പരുക്കേറ്റു

യു ഡി എഫ് യുവജന സംഘടനകള്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റടക്കം ഒട്ടേറെ പേര്‍ക്ക് സംഘടര്‍ഷത്തില്‍ പരുക്കേറ്റു. മാര്‍ച്ചിനു നേരെ പോലീസ് ജനപീരങ്കി പ്രയോഗിച്ചു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, പി കെ ഫിറോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്ക് തൊട്ടടുത്ത ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികില്‍സ നല്‍കി.

സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ഇന്ന് വൈകിട്ട് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തും. സ്വാശ്രയ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

Sharing is caring!