എന്‍.എസ്.എസ്. വളിണ്ടിയര്‍മാര്‍ സ്വച്ച് ഭാരത് മിഷന്‍ നടത്തി

എന്‍.എസ്.എസ്. വളിണ്ടിയര്‍മാര്‍ സ്വച്ച് ഭാരത് മിഷന്‍ നടത്തി

ചെമ്മങ്കടവ്:പി.എം.എസ്.എ.എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വളിണ്ടിയര്‍മാര്‍ സ്വച്ച് ഭാരത് മിഷന്‍ നടത്തി. പരിപാടിയുടെ ഭാഗമായി ചെമ്മങ്കടവ് അങ്ങാടിയും കോഡൂര്‍ വില്ലേജ് ഓഫീസും പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍ ഉദ്ഘാടനം ചെയ്തു.

വില്ലേജ് ഓഫീസര്‍ മുസ്തഫ കൂത്രടന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. ഹഫ്‌സല്‍ റഹ്മാന്‍, എന്‍.എസ്.എസ്. യൂണിറ്റ് ലീഡര്‍മാരായ ഹംറാസ് മുഹമ്മദ് പാറമ്മല്‍, നസീബ തസ്‌നീം മങ്കരത്തൊടി, എ.കെ. മുഹമ്മദ് ഷബീറലി, ഫാത്തിമ ഷിറിന്‍ ഷഹാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!