ഹിന്ദി കാവ്യ സമാഹാരം പുറത്തിറക്കി

ഹിന്ദി കാവ്യ സമാഹാരം പുറത്തിറക്കി

തേഞ്ഞിപ്പാലം: വി എല്‍ റീന കുമാരി രചിച്ച ‘അക്ഷരപൂജ’ എന്ന ഹിന്ദി കാവ്യ സമാഹാരം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പി മോഹന്‍ പ്രകാശനം ചെയ്തു. സര്‍വകലാശാല ഹിന്ദി വകുപ്പ് മേധാവി പ്രമോദ് കൊവ്വപ്രം ആദ്യ പുസ്തകം ഏറ്റുവാങ്ങി.

വി ബാലകൃഷ്ണന്‍, ഒ വിജയന്‍, കെ രജിത, ജയകുമാര്‍ പിള്ള, പ്രഭാകരന്‍, പി വി സുമിത്ത്, മായ, പി ഗീത എന്നിവര്‍ സംസാരിച്ചു. ചേലക്കര ഗവര്‍ണ്‍മെന്റ് കോളേജ് അധ്യാപികയാണ് ഗ്രന്ഥകാരി വി എല്‍ റീന.

Sharing is caring!