ശിഫ അല്‍ ജസീറ ഗ്രൂപ്പ് ഇനി ഒമാനിലും

മസ്കത്ത് : ഗള്‍ഫ് മേഖലയിലെ ആതുരസേവനരംഗത്തെ ജനകീയ സ്ഥാപനമായ ശിഫ അല്‍ ജസീറ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ഒമാനിലെ പ്രഥമ സംരഭം അല്‍ ഖുവൈറില്‍ ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഹോസ്നി ഉദ്‌ഘാടനം ചെയ്തു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ലഭ്യമായ അതിനൂതന സംവിധാനങ്ങള്‍ പരിമിതമായ നിരക്കുകളില്‍ ഉപഭോക്താള്‍ക്ക് പുതിയ പൊളി ക്ലിനിക്കില്‍ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ആരോഗ്യ രംഗത്ത് വേറിട്ട ഒരധ്യായം കുറിച്ച സ്ഥാപനമായ ശിഫ അല്‍ ജസീറ ഗള്‍ഫിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമാണ് . മേഖലയില്‍ കഴിഞ്ഞ മൂന്നര പതിണ്ടായി ആരോഗ്യ രംഗത്തെ സജീവ സാനിധ്യമായ ശിഫ അല്‍ ജസീറയുടെ കടന്ന് വരവ് മലയാളികള്‍ അടക്കമുള്ളവര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, യൂറോളജി, നെഫ്രോളജി ആന്‍ഡ് ഡയാലിസിസ് , ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപിക് സര്‍ജറി, ഗൈനക്കോളജി ,പീഡിയാട്രിക്സ്, ഇഎന്‍ടി, ഡെന്‍റല്‍, നേത്രം, അനസ്തേഷ്യോളജി, റേഡിയോളജി, ഫിസിയോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍, എമര്‍ജന്‍സി മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളുടെ മികച്ച സേവനങ്ങള്‍ പൊളി ക്ലിനിക്കില്‍ ലഭ്യമാണ് . ഏറ്റവും ചുരുങ്ങിയ ചിലവില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും മികച്ച പരിചരണം എത്തിക്കുകയെന്നതാണ് ശിഫ അല്‍ ജസീറ ഗ്രൂപ്പ് ലക്ഷ്യമെടുന്നത്. കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ നാളുകളില്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നാട്ടിലും ഗള്‍ഫിലുമായി നടത്തി വരുന്നത്.
ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് ആദ്യത്തെ മുപ്പത് ദിവസം സൌജന്യ വൈദ്യ പരിശോധനയും ശിഫ കാര്‍ഡ് ഉടമകള്‍ക്ക് ചികല്‍സയില്‍ 50 ശതമാനം കിഴിവും നല്‍കുമെന്ന് ശിഫ അല്‍ ജസീറ ചെയര്‍മാന്‍ കെ ടി റബിയുള്ള അറിയിച്ചു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന് അങ്കണവാടികളും സ്മാര്ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന് അങ്കണവാടികളും സ്മാര്ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്‌ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്വഹിച്ചു. എയര്കണ്ടീഷന്, സ്മാര്ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്, ശിശു സൗഹൃദ [...]