അന്ധ വിദ്യാര്‍ഥികളുടെ മനം കുളിര്‍പ്പിച്ച് ഒപ്പം സിനിമ പ്രദര്‍ശനം

അന്ധ വിദ്യാര്‍ഥികളുടെ മനം കുളിര്‍പ്പിച്ച് ഒപ്പം സിനിമ പ്രദര്‍ശനം

പെരിന്തല്‍മണ്ണ: അകകണ്ണിലൂടെ ‘ഒപ്പം’ സിനിമയെ അറിഞ്ഞ് മലപ്പുറം ജില്ലയില വിവിധ അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും. പെരിന്തല്‍മണ്ണ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വീവണ്‍ വാട്‌സ്ആപ്പ് ചാരിറ്റി ഗ്രൂപ്പും, മലപ്പുറം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും, വിസ്മയ തിയറ്ററും ചേര്‍ന്നാണ് പ്രദര്‍ശനമൊരുക്കിയത്. 150ഓളം അന്ധരായ ആളുകള്‍ സിനിമ കാണാനെത്തിയിരുന്നു.

മുഴുനീള അന്ധകഥാപാത്രമായ ജയരാമനെയാണ് മോഹന്‍ലാല്‍ ഒപ്പം സിനിമയില്‍ അവതരിപ്പിക്കുന്നത്. സസ്പെന്‍സ് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. മലപ്പുറം ജില്ലയിലെ മങ്കട, കോട്ടപ്പുറം എന്നിവിടങ്ങളിലെ അന്ധവിദ്യാലയങ്ങളിലും, പെരിന്തല്‍മണ്ണയിലെ ദീപായലയം അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും ഇവരുടെ അധ്യാപകരും, ഐ കെയര്‍ എന്ന സ്ഥാപനത്തിലെ അന്ധരായ ജീവനക്കാരുമാണ് സിനിമ കാണാനെത്തിയത്.

150ഓളം അന്ധവിദ്യാര്‍ഥികള്‍ സിനിമ കാണാനെത്തിയത് മോഹന്‍ലാലിന്റെയും, പ്രിയദര്‍ശന്റെയും, ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ ജോയന്റ് സെക്രട്ടറി വി പി ശിവദാസ് പറഞ്ഞു.

Sharing is caring!