ബോംബ് പോലുള്ള വസ്തു നിലമ്പൂരില്‍ കണ്ടെത്തി

ബോംബ് പോലുള്ള വസ്തു നിലമ്പൂരില്‍ കണ്ടെത്തി

നിലമ്പൂര്‍: മാവോയിസ്റ്റ് സാനിധ്യമുള്ള നിലമ്പൂരിലെ കാട്ടില്‍ നിന്ന് ബോംബിനോട് സാദൃശ്യമുള്ള വസ്തു കണ്ടെടുത്തു. ബോംബ് സ്വാഡ് നടത്തിയ പരിശോധനയിലാണ് ബാറ്ററിയും ഇലക്ട്രിക് വയറുമടങ്ങിയ വസ്തു കണ്ടെത്തിയത്.

മൂന്ന് നോക്കിയ ഫോണ്‍ ബാറ്ററികളും, അതിനെ ചുറ്റി ബ്രൗണ്‍ നിറത്തിലുള്ള ഇലക്ട്രിക് വയറുമടങ്ങിയതായിരുന്നു സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ വസ്തു. ചുവന്ന കോട്ടണ്‍ തുണിക്കുള്ളില്‍ പൊതിഞ്ഞ നിലയിലാണ് ഇത് കണ്ടെത്തിയത്.

Sharing is caring!