എന്‍ ഐ എ പിടികൂടിയത് തേജസ് പത്രത്തിലെ ജീവനക്കാരനെ

എന്‍ ഐ എ പിടികൂടിയത് തേജസ് പത്രത്തിലെ ജീവനക്കാരനെ

തിരൂര്‍: ഐ എസ് അനുഭാവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ തേജസ് പത്രത്തിന്റെ കോഴിക്കോട് ഓഫിസിലെ ജീവനക്കാരന്‍. തേജസ് പത്രത്തില്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന തിരൂര്‍ പൊന്‍മുണ്ടം സ്വദേശി പൂക്കാട്ടില്‍ വീട്ടില്‍ സഫ്‌വാനാണ് ഇന്നലെ കണ്ണൂരിലെ പാനൂരിനു സമീപമുള്ള പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്ന് എന്‍ ഐ എ പിടികൂടിയത്. ഭീങ്കരാക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റെന്ന് എന്‍ ഐ എ അറിയിച്ചിരുന്നു.

കനകമലിയില്‍ കൂട്ടുകാര്‍ക്കൊപ്പം ടൂര്‍ പോവുകയാണെന്ന് അറിയിച്ച സഫുവാന്‍ ഇന്നലെ വീട്ടില്‍ എത്തില്ലെന്ന് മാതാവിനെ വിളിച്ചു പറഞ്ഞിരുന്നു. ആഴ്ചയിലൊരിക്കല്‍ സഫുവാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. പിതാവ് ചെറുപ്പത്തിലെ മരിച്ച സഫുവാന്റെ വീട്ടില്‍ ഉമ്മയും, പെങ്ങളും, ഭാര്യയും രണ്ടു കുട്ടികളുമാണ് ഉള്ളത്.

സഫുവാന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസ് വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സഫുവാന്‍ ഉപയോഗിച്ചിരുന്ന ടാബ്ലെറ്റും, പുസ്തകങ്ങളും പോലീസ് പരിശോധിച്ചു.

എന്നാല്‍ തന്റെ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിഗമനത്തിലാണ് ഉമ്മ.

Sharing is caring!