ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്

മലപ്പുറം: ലക്ഷകണക്കിന് ആരാധകരെ നിരാശപ്പെടുത്തി ഐ എസ് എല്‍ ഫുട്‌ബോളിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണെറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചത്.
രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ ഏക ഗോള്‍ പിറന്നത്. അന്‍പത്തി അഞ്ചാം മിനുറ്റില്‍ കാറ്റ്‌സുമി യൂസയാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. പ്രതിരോധത്തിലൂന്നിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി. പ്രതിരോധത്തിന്റെ മികവ് തന്നെയാണ് കൂടുതല്‍ ഗോളുകള്‍ വീഴാതെ ബ്ലാസ്‌റ്റേഴ്‌സിന് കാത്തതും.
അഞ്ചാം തിയതി അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.