മലപ്പുറം സ്വദേശി ദുബായില്‍ മുങ്ങിമരിച്ചു

മലപ്പുറം സ്വദേശി ദുബായില്‍ മുങ്ങിമരിച്ചു

ദുബായ്: മലപ്പുറം പുത്തനത്താണി സ്വദേശിയായ യുവാവ് ദുബായിലെ ജുമൈറ ബീച്ചില്‍ മുങ്ങിമരിച്ചു. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. പുത്തനത്താണി തവളംചിന ചടങ്ങനക്കാട്ടില്‍ നൗഷാദ് (28) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ ആയിരുന്നു അപകടം. വെള്ളത്തില്‍ മുങ്ങിത്താണ നൗഷാദിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ ത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

എട്ട് വര്‍ഷത്തോളമായി അല്‍ റസാഫ ഗ്രോസറിയില്‍ ജോലിക്കാരനാണ് നൗഷാദ്. കോമുവാണ് നൗഷാദിന്റെ പിതാവ്. മാതാവ് ആസിയ.

Sharing is caring!