സ്കൂള് വളപ്പിലെ അപകടത്തില് വിദ്യാര്ഥിനി മരിച്ചു

മലപ്പുറം: ഗവര്ണ്മന്റ് ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിന്റെ ബസ് വിദ്യാര്ഥികള്ക്കിടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി ഒരു വിദ്യാര്ഥിനി മരിച്ചു. സ്കൂള് വളപ്പില് ഇന്ന് നടന്ന അപകടത്തില് രക്ഷിതാക്കളടക്കം 17 പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. മലപ്പുറം ഇത്തിള്പറമ്പ് നായം വീട്ടില് അമീറിന്റെ മകള് സിത്താര ജാസ്മിന് (14) ആണ് മരിച്ചത്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിയാണ് സിതാര.
സ്കൂള് കോംപൗണ്ടിനകത്തു നിന്നും വിദ്യാര്ഥികളെ കയറ്റി പുറത്തേക്കിറങ്ങിയ ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവര് അവസരോചിതമായി ഇടപെട്ട് ബസ് മരത്തിലിടിച്ച് നിറുത്തിയതിനാല് വന് അപകടം ഒഴിവായി.
ബസിന്റെ എയര് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ആര് ടി ഒ കെ എം ഷാജി പറഞ്ഞു.
RECENT NEWS

മലപ്പുറത്തെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം; കാരണമറിയാൻ ഫോറൻസിക് റിപ്പോർട്ടിന് കാത്ത് നാട്
മലപ്പുറം: കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം. ഈസ്റ്റ് കോഡൂര് മൂഴിക്കല് ശിഹാബിന്റെ മകള് ഫാത്തിമ റഫ്ഷിയാണ് മരണപ്പെട്ടത്. വയറുവേദനയും, പനിയും, ഛർദിയുമായി കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. പക്ഷേ കാര്യമായ [...]