തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ പദ്ധതി
മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് തെരുവ് നായ പ്രജനന നിയന്ത്രണ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍ പറഞ്ഞു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുതിന് പദ്ധതി തയ്യാറാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തുക വിനിയോഗിച്ച് പദ്ധതി നടപ്പാക്കുതില്‍ സ്ഥാപനങ്ങള്‍ക്ക് പ്രയോഗിക ബുദ്ധിമുട്ട് അനുഭവപെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ തീരൂമാനിച്ചത. പദ്ധതി പ്രവര്‍ത്തനത്തിന് ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടാവുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് പ്രജനന നിയന്ത്രണം നടപ്പിലാക്കുതിന് ഒരു കോടി രൂപയുടെ പദ്ധതിക്ക് ആസൂത്രണ സമിതി അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.
തെരുവ് നായ പ്രജനന പരിപാടിക്ക് ഗ്രാമ പഞ്ചായത്തുകള്‍ ഒരു ലക്ഷം രൂപയും നഗരസഭകള്‍ അഞ്ച് ലക്ഷം രൂപയും വകയിരുത്തുതിന് അനുമതി നല്‍കിയിട്ടുണ്ട്. തെരുവ് നായ്ക്കള്‍ പെരുകുന്നത് അറുവ് ശാലകളിലെ മാലിന്യം വേണ്ട രീതിയില്‍ സംസ്കരിക്കാത്തതിലാണെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ എല്ലാ അറുവ് ശാലകളും മാലിന്യ സംസ്ക്കരണം നിയമാനുസൃതമായ രീതിയില്‍ ചെയ്യുുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കല്കടര്‍ക്ക് നിര്‍ദേശം നല്കി.
തെരുവ് നായ്ക്കളെ കണ്ടത്തി ഘട്ടം ഘട്ടമായി വന്ധികരണത്തിന് വിധേയമാക്കനാണ് ഉദേശിക്കുന്നത് ഇതിന്റെ ഭാഗമായി ഓപ്പറേഷന് അനുബന്ധ പരിചരണത്തിനുമായി രണ്ട് കേന്ദ്രങ്ങള്‍ തുടങ്ങും ഒരു കേന്ദ്രത്തില്‍ ഒരു ദിവസം ഏകദേശം 20 നായ്ക്കളെ വന്ധിക്കാരിക്കാനാണ് ലക്ഷ്യമിടുത് ഇങ്ങനെ രണ്ട് കേന്ദ്രങ്ങളിലായി ഒരു വര്‍ഷം 12,000 എണ്ണം വന്ധീകരിക്കും ഇങ്ങനെ രണ്ട് വര്‍ഷത്തിനകം ജില്ലയിലെ മുഴുവന്‍ നായ്ക്കളെയും വന്ധീകരിക്കാന്‍ കഴിയുമൊണ് കരുതുത്. പ്രവര്‍ത്തനത്തിന് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ യുടെ അംഗീകാരമുള്ള ഹ്യുമന്‍ ഇന്റര്‍ നാഷനല്‍ സൊസൈറ്റി ഏല്‍പ്പിക്കും
ഒരു നായയെ സ്റ്റെറിലൈസ് ചെയ്യുതിനും ഭക്ഷണം, വാക്സിനേഷന്, സര്‍ജറി, എന്നിവയ്ക്കായി ഏകദേശം 1500 രൂപ ചിലവാണ് പ്രതിക്ഷിക്കുന്നത്. പദ്ധതി പ്രവര്തനങ്ങള് ഏകോപിപ്പിക്കുതിന്റെ മുന്നോടിയായി ജില്ലയിലെ മൃഗസ്നേഹികളെ ഉള്‍പ്പെടുത്തി എസ്.പി.സി.എ പുനസഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥപാനങ്ങളിലെ അധ്യക്ഷന്മാര്ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്കൂള്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണ ക്ലാസുകള്‍ സഘടിപ്പിക്കും.
കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.യു അരുണ്‍ ,ജില്ലാ പ്ലാനിങ് ഓഫീസര്‍ ശ്രീലത , എ.ഡി.സി ജനറല്‍ പ്രീതി മേനോന് , ശുചിത്വമിശന് ജില്ലാ കോഡിനേറ്റര്‍ ടി.പി ഹൈദറലി, ഹോണററി അനിമല്‍ വെല്‍ഫയര്‍ ഓഫീസര്‍, സാലി കണ്ണന്, ഡോ. ജാന്‍സി ,ഡോ. നൗഷദലി കെ.എന്‍, ഡോ. ഹരിനാരായണന്, വിനീത് ടി.കെ എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]