സി ബി എസ് ഇ കലോല്‍സവ ലോഗോ പ്രകാശനം ചെയ്തു

സി ബി എസ് ഇ കലോല്‍സവ ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയണിന്റെ ആഭിമുഖ്യത്തില്‍സംഘടിപ്പിക്കുന്ന പത്താമത് മലപ്പുറം ജില്ലാ കലോല്‍സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സഹോദയ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ കലോല്‍സവ ജനറല്‍ കണ്‍വീനര്‍ വിനീത വി നായര്‍ക്ക് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.

കലോല്‍സവത്തിലെ സ്‌റ്റേജ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ പുഴക്കാട്ടിരി പി ഇ എസ് ഗ്ലോബല്‍ സ്‌കൂളിലും, സ്‌റ്റേജിതര മല്‍സരങ്ങള്‍ ഒക്ടോബര്‍ 19, 20 തിയതികളില്‍ കോട്ടക്കല്‍ ഇസ്ലാഹിയ പബ്ലിക്ക് സ്‌കൂളിലും വെച്ച് നടക്കും.

മല്‍സരത്തിലെ വിജയികളെ നവംബര്‍ രണ്ടാം വാരം അടിമാലിയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോല്‍സവത്തില്‍ പങ്കെടുപ്പിക്കും. സി ബി എസ് ഇ പുതിയ മൂല്യനിര്‍ണയ സംവിധാനത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് കലോല്‍സവ വിജയികള്‍ക്ക് ഗ്രേഡിന് അര്‍ഹത ഉണ്ടായിരിക്കുമെന്ന് സി ബി എസ് ഇ മലപ്പുറം സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് പ്രസിഡന്റ് എം ജൗഹര്‍ അറിയിച്ചു.

മലപ്പുറം സഹോദയ ജനറല്‍ സെക്രട്ടറി ജോജി പോള്‍, ട്രഷറര്‍ പി നിസാര്‍ ഖാന്‍, മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സൈതലവിക്കോയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!