ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമായവരുടെ കൂട്ടായ്മ നടത്തി

കോട്ടക്കല്‍: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയരായ 200 ല്‍ അധികം രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുത്തു. കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഹരി പി എസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരും ഡയറ്റീഷ്യനും ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമായവരുടെ തുടര്‍ ജീവിതത്തിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഹൃദ്രോഗവും മുന്‍കരുതലുകളും എന്ന് വിഷയത്തേക്കുറിച്ച് ഡോ. തഹ്സിന്‍ നെടുവഞ്ചേരിയും ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഡോ. വിനോദ് ജി വി യും ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഡോ. അനില്‍ ജോസും ജീവന്‍ രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് ഡോ. യാസര്‍ ചോമയിലും ഹൃദ്രോഗികളുടെ ഭക്ഷണക്രമത്തേക്കുറിച്ച് ഡയറ്റീഷ്യന്‍ രാജശ്രീയും ക്ലാസുകള്‍ നയിച്ചു.
ഹൃദ്രോഗത്തില്‍ നിന്നും വിമുക്തി നേടിയവരുടെ ജീവിതത്തെ കൂടുതല്‍ അടുത്ത് മനസിലാക്കുന്നതിനും തുടര്‍ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ഈ കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതെന്ന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഹരി പി എസ് പറഞ്ഞു. കൂട്ടായ്മയിലൂടെ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനാനുള്ള പ്രാപ്തിയാണ് കൈവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.
RECENT NEWS

കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.
താനൂര്‍: കൂട്ടുകാര്‍ക്കൊപ്പം കനോലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. താനൂര്‍ കൂനന്‍ പാലത്തിന് സമീപമാണ് സംഭവം. പന്തക്കപ്പാറ താമസിക്കുന്ന ആക്കുയില് ഷാഹുല്‍ ഹമീദിന്റെ മകന് മുഹമ്മദ് സിദാന് (16) ആണ് മരിച്ചത്. റസീനയാണ് മാതാവ്. [...]