ജില്ലാ യൂത്ത് ലീഗിന് പുതിയ ഭാരവാഹികള്‍

ജില്ലാ യൂത്ത് ലീഗിന് പുതിയ ഭാരവാഹികള്‍

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. അന്‍വര്‍ മുള്ളമ്പാറയാണ് പുതിയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയായി മുജീബ് കാടേരിയെ തിരഞ്ഞെടുത്തു, സുബൈര്‍ തങ്ങളാണ് പുതിയ ട്രഷറര്‍. യൂത്ത് ലീഗ് പുനസംഘടനയുടെ ഭാഗമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി കെ ടി അഷ്‌റഫ്, ശരീഫ് കുറ്റൂര്‍, എം കെ അഫ്‌സല്‍, അമീര്‍ എന്നിവരെ തിരഞ്ഞെടുത്തു. വി കെ എം ഷാഫി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, നൗഷാദ്, ഗുലാം ഹസന്‍ എന്നിവരാണ് സെക്രട്ടറിമാര്‍.

ജില്ലയുടെ സമഗ്ര വികസനത്തിലൂന്നിയ പ്രവര്‍ത്തനമാകും പുതിയ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടാവുകയെന്ന് പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി നിസാര്‍ കാടേരി മലപ്പുറം ലൈഫിനോട് പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ എതിര്‍ക്കപെടേണ്ട പൊതുസമീപനത്തിനൊപ്പം തന്നെ ജില്ലയുടെ വികസനത്തെ പ്രതീകൂലമായി ബാധിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും ശക്തമായ പ്രതിരോധം യൂത്ത് ലീഗ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!