ഫിറോസിനും, നജീബിനും മുഈന്‍ അലി തങ്ങളുടെ വിമര്‍ശനം

ഫിറോസിനും, നജീബിനും മുഈന്‍ അലി തങ്ങളുടെ വിമര്‍ശനം

മലപ്പുറം: യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍. അസ്ലം വധത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാ, അസ്ലമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനോ വേണ്ട നടപടികള്‍ യൂത്ത് ലീഗ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. പി കെ ഫിറോസും, നജീബ് കാന്തപുരവും പാണക്കാട് വരുന്നത് സ്വന്തം കാര്യം സാധിച്ചെടുക്കാന്‍ മാത്രമാണെന്നും എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ലാ മുഈനലി ശിഹാബ് തങ്ങള്‍ പറയുന്നു.

സംഘടനയ്ക്ക് വേണ്ടിയിട്ടോ ജനങ്ങള്‍ക്കു വേണ്ടിയിട്ടോ യൂത്ത് ലീഗ് പ്രവര്‍ത്തിക്കുന്നില്ല. യൂത്ത് ലീഗിന്റെ ധര്‍മം നടപ്പിലാക്കാനല്ല പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് യൂത്ത് ലീഗ് നേതാക്കള്‍. യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്ന പി കെ ഫിറോസ്, നജീബ് കാന്തപുരം എന്നിവര്‍ക്കെതിരെയാണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ നേതാവ് കൂടിയായ മുഈനലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.

യൂത്ത് ലീഗ് നേതൃത്വത്തിലെത്താന്‍ ഇവര്‍ക്ക് എന്ത് അര്‍ഹതയാണെന്ന് മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു. പാണക്കാട് വന്ന് നാടകം കളിച്ചാലോ, ചന്ദ്രികയില്‍ ലേഖനം വരുത്തിയാലോ നേതാവാകാനുള്ള യോഗ്യത ആകില്ല. താനൂരില്‍ മുസ്ലിം ലീഗ് അനുഭാവികള്‍ക്കു നേരെയുള്ള സി പി എം അക്രത്തിനെതിരെ ഇവര്‍ ചെറുവിരല്‍ അനക്കുന്നില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന നേതാക്കളെയാണ് വേണ്ടത്. ഇവരെപോലുള്ളവരുടെ പുറകെ നടന്ന് സമയം കളയരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉപദേശിക്കുന്നു.

Sharing is caring!