അവര്‍ പറഞ്ഞു: ടൂറിസം എല്ലാവര്‍ക്കും

അവര്‍ പറഞ്ഞു: ടൂറിസം എല്ലാവര്‍ക്കും

തവനൂര്‍: ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം വകുപ്പ് തവനൂര്‍ പ്രതീക്ഷ ഭവനില്‍ നടത്തിയ പരിപാടികള്‍ ശ്രദ്ദേയമായി. ടൂറിസം എല്ലാവര്‍ക്കും എന്നതായിരുന്നു ഈ വര്‍ഷത്തെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പിനു കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി പരിപാടി നടത്തിയത്.

അന്തേവാസികള്‍ക്കായി പടിഞ്ഞാറേക്കര ബീച്ചിലേക്ക് വിനോദ യാത്രയും നടത്തി. ദിനാചരണം ഡി ടി പി സി സെക്രട്ടറിയുടെ ചുമതലയുള്ള തിരൂര്‍ സബ് കലക്റ്റര്‍ അദീല അബ്ദുള്ള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ എ സുന്ദരന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി മധുസുദനന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണ മൂര്‍ത്തി, സലാം താണിക്കാട്, മോനുട്ടി പൊയ്ലിശ്ശേരി എന്നിവര്‍ സംസാരിച്ചു.

Sharing is caring!