നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

നിലമ്പൂര്‍: വര്‍ധിപ്പിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറക്കണമൊവശ്യപ്പെട്ട് സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ആശുപത്രി റോഡ് ജംങ്ഷനില്‍ സമാപിച്ചു.
യോഗം കെ.പി.സി.സി സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു. അംഗം ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ്, മുനിസിപ്പല്‍ പ്രസിഡന്റ് പാലോളി മെഹബൂബ്, യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ പ്രസിഡന്റ് ഷാജഹാന്‍ പായിമ്പാടം, വി.എ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]