ചെമ്മങ്കടവ് സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ്‌

ചെമ്മങ്കടവ് സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ്‌

ചെമ്മങ്കടവ്:പി.എം.എസ്.എ.എം.എ ഹൈസ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. സ്‌കൂളിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക ക്ലബ് ആരംഭിച്ച കൃഷിയിടത്തില്‍ നിന്നാണ് വിളവെടുപ്പ് നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം കെ. ഷീന, പി.ടി.എ. പ്രസിഡന്റ് എന്‍. കുഞ്ഞീതു, പ്രഥമാധ്യാപകന്‍ പി. അബ്ദുല്‍ നാസര്‍, സ്‌കൂള്‍ മാനേജര്‍ എന്‍.കെ കുഞ്ഞിമുഹമ്മദ്, അധ്യാപകരായ അബ്ദുല്‍ കലാം ആസാദ്, എന്‍.കെ. മുജീബ്, അബ്ദുറഹൂഫ് വരിക്കോ, അബ്ദുല്‍ സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!