എഴുത്തച്ഛന്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും: കെ. ജയകുമാര്‍

എഴുത്തച്ഛന്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും: കെ. ജയകുമാര്‍

തിരൂര്‍: എഴുത്തച്ഛനെ അന്താരാഷ്ട്ര സന്ദര്‍ഭത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് സമീപിക്കാനും പഠിക്കാനും വഴിയൊരുക്കിക്കൊണ്ട് മലയാളസര്‍വകലാശാല 2017 മെയ് മാസം ഡല്‍ഹിയില്‍ അന്താരാഷ്ട്ര എഴുത്തച്ഛന്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുമെന്ന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ വ്യക്തമാക്കി. ലോകത്തിലെ എഴുത്തച്ഛന്‍ പഠനം നടത്തിയ പ്രമുഖ പണ്ഡിതന്‍മാരെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും കേന്ദ്രസാഹിത്യ അക്കാദമി, മലയാളസര്‍വകലാശാലയുടെ സഹകരണത്തോടെ കലാശാല ക്യാമ്പസില്‍ സംഘടിപ്പിച്ച ‘എഴുത്തച്ഛന്‍ – കാലവും കൃതികളും’ എന്ന സിംപോസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ലോകത്തെമ്പാടുമുണ്ടായ ചലനത്തിന്റെ സൂക്ഷ്മതരംഗങ്ങള്‍ ഉള്‍ക്കൊണ്ട് കാവ്യസൃഷ്ടി നടത്തിയ കവിയായിരുു എഴുത്തച്ഛന്‍. ഭാഷാചരിത്രത്തിന്റെയും നവോത്ഥാനത്തിന്റെയും ആത്മീയ – ധാര്‍മ്മിക പാരമ്പര്യത്തിന്റെയും ആദിവേരുകള്‍ ചികയുമ്പോള്‍ എഴുത്തച്ഛനിലെത്തും. അദ്ദേഹം കേരളത്തിന്റെ മാത്രം സാംസ്‌കാരിക വിപ്ലവകാരിയായി ചുരുക്കപ്പെടുകയാണ്. എന്നാല്‍ ലോകത്തുതെയുണ്ടായിട്ടുള്ള നവോത്ഥാനതരംഗങ്ങള്‍ കൃതികളില്‍ ആവാഹിച്ച കവിയായിരുന്നു അദ്ദേഹം.

എഴുത്തച്ഛന്‍ പഠനത്തിന് ദിശാബോധം കൊണ്ടുവരാന്‍ ഇതിനകംതന്നെ മലയാളസര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വി.സി പറഞ്ഞു. കലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രം, സമഗ്ര എഴുത്തച്ഛന്‍ നിഘണ്ടു പൂര്‍ത്തീകരിക്കാനുള്ള പണിപ്പുരയിലാണ്. അക്കാദമിക് ലോകത്തിന് പുറത്തുള്ള ഗവേഷകര്‍ക്ക് ഗൗരവവാഹമായ പഠനം നടത്താന്‍ പഠനകേന്ദ്രം സഹായം നല്‍കും. കൂടാതെ കേരളത്തിലെ തെരഞ്ഞെടുത്ത 22 കോളേജുകളില്‍ എഴുത്തച്ഛന്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുുണ്ട്. എല്ലാ വര്‍ഷവും മലയാളഭാഷാദിനത്തില്‍ നടക്കുന്ന എഴുത്തച്ഛന്‍ പ്രഭാഷണവും ഭാഷാപിതാവിനോടുള്ള തീരാത്ത ഉത്തരവാദിത്ത്വം നിറവേറ്റാനുള്ള ചെറിയ ചുവടുവെയ്പ്പാണെന്നും വൈസ് ചാന്‍സലര്‍ തുടര്‍ന്ന് വ്യക്തമാക്കി.

എഴുത്തച്ഛനെ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ ഐതീഹ്യങ്ങളും ആധികാരികതയില്ലാത്ത കഥകളും പ്രതിരോധിക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സി. രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാ കാലത്തുമുള്ള വായനകളില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ളതാണ് എഴുത്തച്ഛന്‍ കൃതികളെന്ന് സിംപോസിയത്തില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് അനില്‍ വള്ളത്തോള്‍ വ്യക്തമാക്കി. ശൂദ്രന് ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും പ്രവേശിക്കാന്‍ എഴുത്തച്ഛന്‍ വാതില്‍ തുറുകൊടുത്തുവെ് മുഖ്യപ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാല മലയാളവിഭാഗം മേധാവി ഡോ. ടി. അനിതകുമാരി വിശിഷ്ടാതിഥിയായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി പ്രോഗ്രാം ഓഫീസര്‍ കെ.പി. രാധാകൃഷ്ണന്‍ സംസാരിച്ചു.

ഡോ. എം.ആര്‍.രാഘവവാര്യരുടെ അദ്ധ്യക്ഷതയില്‍ നടന്ന സിംപോസിയത്തിന്റെ ആദ്യ സെഷനില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, പി.ഗീത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടാമത്തെ സെഷനില്‍ കലാശാല ഭാഷാശാസ്ത്ര വിഭാഗം മേധാവി ഡോ. എം. ശ്രീനാഥ്, വിജു നായരങ്ങാടി, ആനന്ദ് കാവാലം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കവി ദേശമംഗലം രാമകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

Sharing is caring!