ചിത്രകലയില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് അഷ്‌റഫ്‌

ചിത്രകലയില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് അഷ്‌റഫ്‌

കോട്ടക്കല്‍: അതിസൂക്ഷമ ചിത്രകലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് എടരിക്കോട് സ്വദേശി ഗിന്നസ് ബുക്കിലേക്ക്. എടരിക്കോട് സ്വദേശിയും കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്റ് സാരീസിലെ ജീവനക്കാരനുമായ അഷ്‌റഫ് തറയിലാണ് അപൂര്‍വ റെക്കോര്‍ഡിന്റെ പടിവാതിക്കലില്‍ നില്‍ക്കുന്നത്. അതിസൂക്ഷ്മ ചിത്രകലയിലെ ഏഷ്യയിലെ ഏക ആര്‍ടിസ്റ്റായ അഷ്‌റഫിനെ ഏഷ്യന്‍ റെക്കോര്‍ഡ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

കുപ്പിക്കുള്ളിലും, ട്യൂബ് ലൈറ്റിനുള്ളിലനും ചിത്രങ്ങള്‍ വരച്ചാണ് അഷ്‌റഫ് ഈ രംഗത്ത് ശ്രദ്ധേയനാകുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വരച്ച് അഞ്ച് വര്‍ഷം മുമ്പാണ് വ്യത്യസ്തമായ ഈ മേഖല അഷ്‌റഫ് തിരഞ്ഞെടുക്കുന്നത്. പിന്നീട് പല മഹാരഥന്‍മാരുടേയും ചിത്രങ്ങള്‍ ഇദ്ദേഹം അതിസൂക്ഷ്മ രൂപത്തില്‍ കുപ്പിക്കുള്ളില്‍ വരച്ചു.

സ്വന്തമായി നിര്‍മിച്ച പെയിന്റിങ് ബ്രഷാണ് ഇതിനായി അഷ്‌റഫ് ഉപയോഗിക്കുന്നത്. വ്യത്യസ്തമായ ഒരു മേഖലയില്‍ കഴിവു തെളിയിക്കണമെന്ന തന്റെ ആഗ്രഹമാണ് അതിസൂക്ഷ്മ ചിത്രകലയിലേക്ക് എത്തിച്ചതെന്ന് ഇദ്ദേഹം പറയുന്നു. പെന്‍സില്‍, വാട്ടര്‍കളര്‍ ചിത്രരചനയിലായിരുന്നു അതിന് മുന്നേ അദ്ദേഹത്തിന് താല്‍പര്യം.

ലോക റെക്കോര്‍ഡിനായി ഗിന്നസ് അധികൃതര്‍ ഇദ്ദേഹത്തെ ബന്ധപ്പെട്ടു കഴിഞ്ഞു. ടോര്‍ച്ച് ബള്‍ബിനുള്ളില്‍ ചിത്രം വരച്ച് ഈ നേട്ടം കരസ്ഥമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം തുടങ്ങും.

തന്റെ നേട്ടങ്ങള്‍ക്ക് സീനത്ത് സില്‍ക്‌സ് ആന്റ് സാരീസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റഷീദ് മനരിക്കല്‍
നല്‍കിയ പിന്തുണയാണ് തന്റെ നേട്ടങ്ങള്‍ക്ക് പ്രചോദനമായതെന്ന് അഷ്‌റഫ് പറയുന്നു. ജോലിക്കാരന്റെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനും, പിന്തുണയ്ക്കാനും മറ്റൊരു തൊഴില്‍ ഉടമയും കാണിക്കാത്ത സൗമനസ്യം അദ്ദേഹം കാണിച്ചതാണ് തന്റെ നേട്ടങ്ങള്‍ക്ക് കാരണം.

Sharing is caring!