സ്വകാര്യ ബസുകള്‍ സംസ്ഥാന പാത ചോരക്കളമാക്കുന്നു

സ്വകാര്യ ബസുകള്‍ സംസ്ഥാന പാത ചോരക്കളമാക്കുന്നു

മലപ്പുറം:സംസ്ഥാന പാതയില്‍ ചോരക്കളമാക്കി സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുമ്പോഴും നടപടികളെടുക്കാതെ അധികൃതര്‍.കോഴിക്കോട് -തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കന്‍ടനകത്തിനും കോലിക്കരക്കുമിടയില്‍ വേഗപ്പൂട്ടില്ലാതെ പായുന്ന സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.കഴിഞ്ഞ ദിവസം എടപ്പാള്‍ അണ്ണക്കംപാട് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ടെക്‌സ്റ്റയില്‍സ് ജീവനക്കാരനായ യുവാവിന്റെ ജീവനാണ് അവസാനമായി പൊലിഞത് .ഈ മാസം തന്നെ ചിയ്യാനൂര്‍ പാടത്ത് പെട്രോള്‍ പമ്പില്‍ ജോലി കഴിഞ്ഞു റോഡിലേക്ക് കടക്കാനായി നിന്ന ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥിയെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ്സ് ഇടിച്ചു.വിദ്യാര്‍്ഥി മരിച്ചു.നിരന്തരമായ അപകടങ്ങളെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അപകടങ്ങള്‍ കുറക്കുന്നതിന് നാട്ടുകാര്‍ സംസ്ഥാന പാത ഉപരോധിക്കുകയും സപീക്കര്‍ അടക്കമുളള ജനപ്രതിനിധികള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി അയക്കുകയും ചെയ്തിരുന്നു.പോലീസില്ലാതെ പൂട്ടിക്കിടന്ന ചിയ്യാനൂര്‍ പാടത്തെ പഞ്ജിങ്ങ് സ്‌റ്റേഷന്‍ ജനകീയ പഞ്ജിങ്ങ് അടക്കമുളള ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മുതല്‍ പോലീസിനെ നിര്‍ത്തി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ബസ്സുകളുടെ ടൈംഷീറ്റുകള്‍ പോലും പഞ്ജിങ്ങ് സ്‌റ്റേഷനില്‍ ഇല്ലാതെ ബസ്സുകള്‍ നിറുത്തി നോട്ട് ബുക്കില്‍ ഒപ്പിട്ട് പോകുന്ന അവസ്ഥയാണ് പഞ്ജിങ്ങ് സ്‌റ്റേഷനില്‍ എന്നാണ് നാട്ടുകാര്‍ പറയുനനത്.ഇതിനിടെ അമിത വേഗതയുടെ പേരില്‍ നാട്ടുകാര്‍ ബസ്സ് ജീവനക്കാരുമായി തര്‍ക്കങ്ങളും വാക്കേറ്റങ്ങളും പതിവായിരിക്കുകയാണ്.ഇതിന്റെ പേരില്‍ ബസ്സുകള്‍ ട്രിപ്പ് മുടക്കുകയും മിന്നല്‍ പണിമുടക്കില്‍ ഏര്‍പ്പെടുന്നതും പതിവായിരിക്കുകയാണ് .കഴിഞ ഒരാഴ്ചക്കുളളില്‍ ഇത്തരത്തില്‍ രണ്ട് തവണയാണ് സംസ്ഥാന പാതയില്‍ ബസ്സുകള്‍ മിന്നല്‍ പണി മുടക്ക് നടത്തിയത്.വളരെ കുറഞ്ഞ സമയത്തിന് ഓടിയെത്താന്‍ പെര്‍മിറ്റ് നല്‍കുന്നതും വളാഞ്ചേരിയിലും എടപ്പാളിലും അനുഭവപ്പെടുന്ന ട്രാഫിക്ക് ബ്ല്രോക്കില്‍ അകപ്പെടുന്നതും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ വരുമ്പോഴാണ് സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്.സ്വകാര്യ ബസ്സുകളില്‍ വേഗപ്പൂട്ടുകളും അപകട മേഖലയായ കന്‍ടനകത്തിനും കോലിക്കരക്കും ഇടയില്‍ റഡാര്‍ സംവിധാനവും ഒരുക്കി സംസ്ഥാന പാതയിലെ മരണപ്പാച്ചിലിന് തടയിടണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ശക്തി കൂടിയിരിക്കുകയാണ്

Sharing is caring!