കേരള കോണ്‍ഗ്രസ് പ്രതിസന്ധി; ഇടപെടല്‍ പിന്നീടെന്ന് കുഞ്ഞാലിക്കുട്ടി

കേരള കോണ്‍ഗ്രസ് പ്രതിസന്ധി; ഇടപെടല്‍ പിന്നീടെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരള കോണ്‍ഗ്രസിന്റെ യോഗത്തിനു ശേഷമേ മുസ്ലിം ലീഗ് കെ എം മാണിയും യു ഡി എഫുമായുള്ള വിഷയത്തില്‍ ഇടപെടുകയുള്ളുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മാണിയുമായി താന്‍ പലവട്ടം ആശയ വിനിമയം നടത്തിയെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പാര്‍ട്ടി യോഗം കഴിയട്ടെ എന്ന നിലപാടിലാണ് കെ എം മാണിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണിയുടെ തീരുമാനം അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്നെ യു ഡി എഫിലെ മാറ്റങ്ങളെ ലീഗ് സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

Sharing is caring!