ഒ.പി ടിക്കറ്റ് നിരക്ക് കുറക്കണം:ആര്യാടന്‍ ഷൗക്കത്ത്

ഒ.പി ടിക്കറ്റ് നിരക്ക് കുറക്കണം:ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് രണ്ട് രൂപയില്‍ നിന്നും ഒറ്റയടിക്ക് 10 രൂപയായി വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ടാണ് അടിയന്തിരമായി നിരക്കു വര്‍ധന പിന്‍വലിക്കണമൊവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള തിരൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികളില്‍ ഒ.പി ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാണെിരിക്കെ നിലമ്പൂരില്‍ 10 രൂപയായി വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. ഒ.പി ടിക്കറ്റ് നിരക്ക് അഞ്ചു രൂപയായി കുറക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കിയതായും ഷൗക്കത്ത് അറിയിച്ചു.

ജില്ലാ ആശുപത്രി മാനേജ്‌മെന്റ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട നടപടി നീതീകരിക്കാനാവില്ല. നിലമ്പൂര്‍ താലൂക്കാശുപത്രിയായിരിക്കുമ്പോഴും പിീന്നട് ജില്ലാ ആശുപത്രിയായപ്പോഴുമെല്ലാം ആശുപത്രിയുടെ വികസനത്തിനായി ഏറെ സഹായകമായ നിലപാടെടുത്തവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!