ഷൈനമോള്‍ വരുന്നത് ഐ എ എസ് കുടുംബത്തില്‍ നിന്ന്‌

ഷൈനമോള്‍ വരുന്നത് ഐ എ എസ് കുടുംബത്തില്‍ നിന്ന്‌

മലപ്പുറം: ജില്ലയുടെ പുതിയ കലക്ടര്‍ വരുന്നത് സിവില്‍ സര്‍വീസ് കുടുംബത്തില്‍ നിന്ന്. മലപ്പുറം ജില്ലയുടെ പുതിയ കലക്ടറായി പ്രഖ്യാപിച്ച എ ഷൈനമോള്‍ അവരുടെ കുടുംബത്തില്‍ നിന്നുള്ള മൂന്നാമത്തെ സിവില്‍ സെര്‍വന്റ് ആണ്. കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടികെട്ടപകടത്തെ തുടര്‍ന്നുള്ള ഐ എ എസ്-ഐ പി എസ് പോരാണ് ഈ വനിതാ ഉദ്യോഗസ്ഥയിലേക്ക് കേരളത്തിന്റെ ശ്രദ്ധ എത്തിച്ചത്.

സ്‌കൂള്‍ ടീച്ചറായിരുന്നു എസ് അബുവിന്റെയും പി കെ സുലേഖയുടേയും ഇളയ മകളാണ് എ ഷൈനമോള്‍. 2007 ബാച്ചില്‍ 16-ാം റാങ്ക് കരസ്ഥമാക്കിയാണ് ഷൈനമോള്‍ സിവില്‍ സര്‍വീസിലേക്ക് കടന്നു വരുന്നത്. അതിനു മുമ്പ് 2002ല്‍ ചേച്ചി എ ഷൈലയും, 2004ല്‍ ജേഷ്ഠന്‍ എ അക്ബറും സിവില്‍ സര്‍വീസിലേക്ക് കാലെടുത്തു വെച്ചിരുന്നു. എ ഷൈല മഹാരാഷ്ട്ര കേഠറില്‍ ഐ എ എസ് ഉദ്യോഗസ്ഥയാണ്, ജേഷ്ഠന്‍ കേരള കേഡറില്‍ ഐ പി എസ് ഉദ്യോഗസ്ഥനും.

സാമ്പത്തിക ശാസ്ത്രത്തില്‍ എം എ കരസ്ഥമാക്കിയ ശേഷമാണ് എ ഷൈലമോള്‍ സിവില്‍ സര്‍വീസിലേക്ക് കടന്നത്.

Sharing is caring!