എ ഷൈനമോള്‍ മലപ്പുറം ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയുടെ പുതിയ കലക്ടറായി എ ഷൈനമോളെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ ജില്ലാ കലക്ടറായ എസ് വെങ്കടേശപതിയെ തിരുവനന്തപുരം ജില്ലാ കലക്ടറായി നിയമിച്ചു.
ആലുവ സ്വദേശിനിയായ ഷൈനമോള്‍ 2007 ഐ എ എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. നിലവില്‍ കൊല്ലം ജില്ലാ കലക്ടറാണ് ഷൈനമോള്‍.
RECENT NEWS

മലപ്പുറം പാലത്തിങ്ങലിലെ വനിതാ ഹോട്ടലില് മോഷണം. രണ്ട് മൊബൈല് ഫോണും പണവും കവര്ന്നു
പരപ്പനങ്ങാടി: പാലത്തിങ്ങലില് റേഷന് ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലില് മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. രണ്ട് മൊബൈല് ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവര്ന്നു. പാലത്തിങ്ങല് സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്. [...]