മുസ്ലിം ലീഗ് പ്രതിഷേധം ആഗസ്റ്റ് എട്ടിന്‌

മുസ്ലിം ലീഗ് പ്രതിഷേധം ആഗസ്റ്റ് എട്ടിന്‌

മലപ്പുറം: തീരദേശ മേഖലയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലി ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിക്ക് മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്താണ് പ്രതിഷേധ പരിപാടികള്‍.

എം എല്‍ എമാരുള്‍പ്പെടെ ജില്ലയിലെ ജനപ്രതിനിധികളെ മുഴുവന്‍ സംഘടിപ്പിച്ച് മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം. ടൗണ്‍ഹാള്‍ പരിസരത്തു നിന്ന് പ്രതിഷേധ പ്രകടനവുമായെത്തി എസ് പി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്താനാണ് തീരുമാനമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എന്‍ എ ഖാദര്‍ അറിയിച്ചു.

Sharing is caring!