എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ്് 15.75 ലക്ഷം തട്ടി

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ്് 15.75 ലക്ഷം തട്ടി

പെരിന്തല്‍മണ്ണ: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പ്. കാറിലെത്തിയ സംഘം യുവാവില്‍ നിന്ന് 15,75,000 തട്ടിയെടുത്തു. കഴിഞ്ഞദിവസം പാണ്ടിക്കാടു നിന്നും ആനമങ്ങാട്ടേക്കു പോകുകയായിരുന്ന ഓടിക്കല്‍ സാലിമില്‍ നിന്നാണ് കാറില്‍ എത്തിയ സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പണം തട്ടിയെടുത്തത്. ബൈക്കില്‍ ആനമങ്ങാടേക്കു പോവുകയായിരുന്ന സാലിമിനെ തടഞ്ഞ് നിറുത്തി കാറില്‍ കയറ്റിയ ശേഷം പണം വാങ്ങി വഴിയില്‍ ഇറക്കി വിടുകയായിരുന്നു. കാറിലുണ്ടായിരുന്ന സംഘത്തില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നതായി സാലിം പൊലീസില്‍ മൊഴി നല്‍കി. ഇവരില്‍ ഒരാള്‍ സാലിം ഓടിച്ച ബൈക്കുമായി കാറിനു പുറകില്‍ വരികയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പണമടങ്ങിയ ബാഗ് ബൈക്കോടിച്ചിരുന്നയാള്‍ക്ക് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് രണ്ടു കിലോ മീറ്റര്‍ കൂടി മുന്നോട്ട് നീങ്ങി പാലക്കാട് ജില്ലയിലെ ആനമങ്ങാട് എന്ന സ്ഥലത്ത് ആളില്ലാത്ത പ്രദേശത്ത് സാലിമിനെ ഇറക്കി വിട്ടു. അതേ സമയം ആകെ പകച്ചു പോയിരുന്നതിനാല്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നോക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. ഇയാളുടെ പാരതിപ്രകാരം പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ സി.ഐ സിദ്ദീഖിനാണു അന്വേഷണ ചുമതല.

Sharing is caring!