പാവപ്പെട്ട 1000 പെണ്കുട്ടികള്ക്ക് സ്കോളര്ഷിപ്പുകള് സമ്മാനിച്ചു
മലപ്പുറം: പഠനത്തില് മികവു തെളിയിച്ച സാമ്പത്തിക ശേഷിയില്ലാത്ത പെണ്കുട്ടികള്ക്കായി ഭാരത് ഫിനാന്ഷ്യല് 1000 സ്കോളര്ഷിപ്പുകള് സമ്മാനിച്ചു. വി. സീതാറാം റാവുവിന്റെ ഏഴാമതു ചരമവാര്ഷിക ദിനാചരണത്തിലാണ് പെണ്കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഭാരത് ഫിനാന്ഷ്യല് ഇന്ക്ലൂഷന് ലിമിറ്റഡിന്റെ സ്കോളര്ഷിപ്പ് അവാര്ഡ് തുക കൈമാറിയത്. 16 സംസ്ഥാനങ്ങളില് നിന്നാണ് പെണ്കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. 2.5 കോടി രൂപയാണ് ഈ വിദ്യാഭ്യാസ വര്ഷത്തേക്കായി മാറ്റിവച്ചിരിക്കുന്ന സ്കോളര്ഷിപ്പ് തുക. ആദ്യ ദിവസം 100 പേര്ക്കുള്ള സ്കോളര്ഷിപ്പുകള് കൈമാറി. ബാക്കിയുള്ള 900 പേര്ക്ക് ഘട്ടങ്ങളായി ജൂലൈ 31നകം പണം ട്രാന്സ്ഫര് ചെയ്യും. പത്ത്/പന്ത്രണ്ട് ക്ലാസുകളില് ഉന്നത വിജയം നേടിയവരില് നിന്നാണ് പെണ്കുട്ടികളെ തെരഞ്ഞെടുക്കുന്നത്. അവര്ക്ക് ഉന്നത പഠനത്തിന് പ്രോല്സാഹനം നല്കുകയാണ് സ്കോളര്ഷിപ്പിന്റെ ലക്ഷ്യം. ലോകത്ത് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന ഭാരത് ഫിനാന്ഷ്യല് കമ്പനിയുടെ 56 ലക്ഷം വനിത അംഗങ്ങളുടെ മക്കളില് നിന്നാണ് പെണ്കുട്ടികളെ തെരഞ്ഞെടുക്കുന്നത്. നാലു തലങ്ങളായിട്ടാണ് സ്കോളര്ഷിപ്പുകള് നല്കുന്നത്. പന്ത്രണ്ടാം ക്ലാസില് 75 ശതമാനത്തില് താഴെ എന്നാല് 60 ശതമാനത്തില് കൂടുതല് നേടിയവര്ക്ക് ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപയും ഇതേ മാര്ക്കിന് പത്താം ക്ലാസ് പാസാകുന്നവര്ക്ക് 10,000 രൂപയും നല്കുന്നു. പന്ത്രണ്ടാം ക്ലാസില് 90 ശതമാനത്തിലധികം മാര്ക്ക് നേടുന്നവര്ക്ക് ഏറ്റവും കൂടിയ തുകയായ 25,000 രൂപയും ലഭിക്കും. പത്താം ക്ലാസുകാര്ക്ക് ഇത് 20,000 രൂപയാണ്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]