മഡ്ബോള് ടൂര്ണമെന്റ്: സഫാ കോളേജ് ജേതാക്കള്

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന് കൗണ്സില് നടത്തിയ ചളിപന്ത് കളിയില് സഫാ കോളേജ് വളാഞ്ചേരി ജേതാക്കളായി. റോക് ബോയ്സിനെ പെനാല്റ്റി ഷൂട്ടൗട്ടില് ഒരു ഗോളിന് തോല്പ്പിച്ചാണ് സഫാ കോളേജ് വിജയികളായത്. ‘ ലഹരിക്കെതിരെ ക്രിയാത്മക യുവത്വം ‘ എന്ന സന്ദേശമുയര്ത്തിയാണ് വെസ്റ്റ് കോഡൂരില് രണ്ട് ദിവസത്തെ മത്സരം നടത്തിയത്.
സംസ്ഥാന താരങ്ങള് അടക്കമുള്ളവര് പങ്കെടുത്ത 24 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. സാധാരണ ഫുട്ബോളില് നിന്നും വ്യത്യസ്തമാണ് ചളിപന്ത്കളിയുടെ നിയമങ്ങളും. 10 മിനിറ്റ് വീതമുള്ള രണ്ട് പകുതിയായാണ് മത്സരം. ട്രക്റ്റര് ഉപയോഗിച്ച് ഉഴുത് മറിച്ചാണ് മൈതാനം ഒരുക്കിയത്.
മികച്ച ടീമായി അരീക്കോട് യൂ.കെ. ബ്രദേഴ്സ് ടീമിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരനായി കരുവാരക്കുണ്ടിന്റെ കെ. ആഷിഖിനെയും ഗോള്കീപ്പറായി ഷാജിയെയും തെരഞ്ഞെടുത്തു. സഫാ കോളേജ് അരീക്കോടിന്റെ നൗഷാദാണ് ടോപ് സ്കോറര്. ഫൈനലിലെ മികച്ച കളിക്കാരനായി സഫാ കോളെജിലെ ഷംനാസിനെയും തിരഞ്ഞെടുത്തു.
വിജയികള്ക്ക് ജില്ലാ കലക്ടര് എസ്. വെങ്കടേസപതി ട്രോഫികള് നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, വേങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്ലു, ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ മുഹ്സിന്, ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര് കോയ, ഡെപ്യൂട്ടി കലക്ടര് പി.എന് പുരുഷോത്തമന്, ഗോകുലം ഗ്രൂപ്പ് അസി. ജനറല് മാനേജര് പി. വിശ്വകുമാര്, മലയില് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര് മുഹമ്മദ് ഗദ്ദാഫി, അഷ്റഫ് വില്ലന് എന്നിവര് സംസാരിച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]