മഡ്‌ബോള്‍ ടൂര്‍ണമെന്റ് ഒരുക്കം പൂര്‍ത്തിയായി

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് മഡ്‌ബോള്‍ ‘ മഡ്മസ ‘ ടൂര്‍ണമെന്റ് ജൂലൈ 16,17 തീയതികളില്‍ നടക്കും. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് ഇത്തവണ മത്സരം നടത്തുന്നത്. യുവാക്കളുടെ ക്രിയാത്മകത കായിക രംഗത്ത് ഉപയോഗിച്ച് ലഹരിയെ ചെറുക്കക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തുന്നത്.

മത്സരം 16 ന് രാവിലെ ഒമ്പതിന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന താരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന 24 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സാധാരണ ഫുട്‌ബോളില്‍ നിന്നും വ്യത്യസ്തമാണ് ചളിപന്ത്കളിയുടെ നിയമങ്ങളും.

10 മിനിറ്റ് വീതമുള്ള രണ്ട് പകുതിയായാണ് മത്സരം. ട്രക്റ്റര്‍ ഉപയോഗിച്ച് ഉഴുത് മറിച്ചാണ് ഗ്രൗണ്ട് ഒരുക്കിയിട്ടുള്ളത്. അഞ്ച് കളിക്കാരാണ് ഒരു ടീമിലുണ്ടാവുക. വയനാട് ജില്ലയില്‍ നിന്നുള്ള പ്രണവം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാര്‍. മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 25000, 15000 എന്നിങ്ങനെ ലഭിക്കും.

മത്സരത്തിന്റെ ഫിക്‌സ്ചര്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുലം ഗ്രൂപ്പ് അസി. ജനറല്‍ മാനേജര്‍ പി. വിശ്വകുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, നിര്‍മിതി കേന്ദ്ര ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍. ജയന്‍ ,ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് കെ. വരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!


One thought on “മഡ്‌ബോള്‍ ടൂര്‍ണമെന്റ് ഒരുക്കം പൂര്‍ത്തിയായി

  1. എവിടെ വച്ചാണ് കളി നടക്കുന്നത് എന്നു കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *