ലയണല്‍ മെസി ചെല്‍സിയിലേക്ക്?

ലയണല്‍ മെസി ചെല്‍സിയിലേക്ക്?

ബാഴ്‌സലോണ: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ ക്ലബ് വിട്ട് ചെല്‍സിയിലേക്ക് കൂടു മാറാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചെല്‍സി ഫുട്‌ബോള്‍ ടീം ഉടമ റോമന്‍ അബ്രമോവിച്ച് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് ഹൊറേസ്യോ മെസിയുമായി നടത്തിയ ചര്‍ച്ചയാണ് ക്ലബ് മാറ്റത്തെകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 2000 മുതല്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ് താരമാണ് ലയണല്‍ മെസി.

മെസി ക്ലബ് മാറ്റത്തിന് സമ്മതം മൂളിയാല്‍ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കാനുള്ള ശ്രമം ചെല്‍സി തുടങ്ങി കഴിഞ്ഞു. 967 കോടി രൂപ ബാഴ്‌സലോണയ്ക്ക് നല്‍കി മെസിയെ സ്വന്തമാക്കാനാണ് ചെല്‍സിയുടെ കോടീശ്വരനായ ഉടമയുടെ ശ്രമം. ഇതു കൂടാതെ നിലവില്‍ ബാഴ്‌സലോണ മെസിക്ക് ആഴ്ചയില്‍ നല്‍കുന്ന 5.27 കോടി രൂപ ശബളം വര്‍ധിപ്പിച്ചു നല്‍കാനും ചെല്‍സിക്ക് സമ്മതമാണ്. ആഴ്ചയില്‍ 7 കോടി രൂപ ശബളം എന്ന ഓഫറുമായി മാഞ്ചസ്റ്റര്‍ സിറ്റിയും മെസിക്കു പുറകേയുണ്ട്.

മെസി ക്ലബ് മാറ്റത്തിന് പാതി സമ്മതം മൂളിയാല്‍ തന്നെ കൊത്തികൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് ചെല്‍സി. അതിനുള്ള ആദ്യ ശ്രമം എന്ന നിലയ്ക്കാണ് മെസിയുടെ പിതാവുമായി ചെല്‍സി ഉടമ അദ്ദേഹത്തിന്റെ കോടികള്‍ വിലവരുന്ന യാച്ചില്‍ നടത്തിയ സൗഹൃദ ചര്‍ച്ചയെ ഫുട്‌ബോള്‍ ലോകം കാണുന്നത്.

Sharing is caring!