പ്രസ്‌ക്ലബ് ഇഫ്താര്‍ സംഗമം നടത്തി

പ്രസ്‌ക്ലബ് ഇഫ്താര്‍ സംഗമം നടത്തി

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.  ഇന്നലെ നടന്ന സംഗമത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എസ് വെങ്കിടേശപതി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് അബുദാബി സി ഇ ഒ മുഹമ്മദ് ഷാക്കിര്‍, മലയില്‍ ഗ്രൂപ്പ് എം ഡി സി എച്ച് മുഹമ്മദ് ഗദ്ദാഫി, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രടട്‌റി പാലോളി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ സാംബന്‍ അധ്യക്ഷത വഹിച്ചു.  സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും, ട്രഷറര്‍ ഇഖ്ബാല്‍ കല്ലുങ്കല്‍ നന്ദിയും പറഞ്ഞു.

Sharing is caring!