ടൂറിസം കേന്ദ്രങ്ങള്‍ പ്രകൃതി സൗഹൃദമാകുന്നു
മലപ്പുറം: ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ കൂടുതല്‍ പ്രകൃതി സൗഹൃദമാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി നടത്തുന്ന ക്യാംപയ്ന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും ഹരിതവത്ക്കരിച്ച് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ഒഴിവാക്കുകയാണ് കാംപയ്‌നിലൂടെ ലക്ഷ്യമിടുന്നത്. ക്യാംപയ്‌ന്റെ ഭാഗമായി വിവിധ പദ്ധതികളാണ് ഡി.ടി.പി.സി ആവിഷ്‌കരിച്ചിട്ടുള്ളത്. ഡി.ടി.പി സിക്ക് കീഴില്‍ നടത്തുന്ന മുഴുവന്‍ പരിപാടികളും പ്രകൃതി സൗഹൃദമാക്കുകയാണ് ആദ്യം നടപ്പാക്കുന്നത്. പരിപാടികള്‍ക്ക് ഫ്‌ളക്‌സുകളും ഡിസ്‌പോസിബള്‍ പാത്രങ്ങളും മറ്റും പൂര്‍ണമായും ഒഴിവാക്കും.
‘ഗ്രീന്‍ പ്രോട്ടോകോള്‍’ അനുസരിച്ചായിരിക്കും ഡി.ടി.പി.സി യുടെ പാര്‍ക്കുകളില്‍ പരിപാടികള്‍ നടത്തുക. ഡിസ്‌പോസ്ബ്ള്‍ പാത്രങ്ങള്‍ക്കും ഗ്ലാസുകള്‍ക്കും പകരമായി സ്റ്റീല്‍, മണ്‍ പാത്രങ്ങള്‍ ഉപയോഗിക്കും. ഇതിനായി സ്റ്റീല്‍ പാത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് സൗജന്യ നിരക്കില്‍ ഡി.ടി.പി.സി നല്‍കും. ടൂറിസം കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും ഒഴിവാക്കും. കടകളില്‍ പ്ലാസ്റ്റിക് നിരോധിക്കും. ചിപ്പ്‌സ്, പ്ലാസ്റ്റിക് കവറില്‍ നല്‍കുന്ന മറ്റു പലഹാരങ്ങള്‍ എന്നിവ കവര്‍ ഒഴിവാക്കി പേപ്പര്‍ കവറില്‍ നല്‍കും. ബോട്ടിലുകള്‍ക്ക് 20 രൂപ അധികം ഈടാക്കി ടോകണ്‍ നല്‍കുകയും കുപ്പി തിരിച്ച് നല്‍കുമ്പോള്‍ പണം തിരികെ നല്‍കുകയും ചെയ്യും.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പിഴ ഈടാക്കുകയും കടകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഡി.ടി.പി.സി ഹാളില്‍ നടക്കുന്ന പരിപാടികള്‍ക്കും പ്ലാസ്റ്റിക്കും പേപ്പര്‍ പ്ലേറ്റുകളും ഒഴിവാക്കും. ഇവയ്ക്ക് പകരമായി ഇതേ നിരക്കില്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഡി.ടി.പി.സി ലഭ്യമാക്കും.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട’ ചിത്ര പ്രദര്‍ശനം, ഫോേട്ടാ പ്രദര്‍ശനം എന്നിവയ്ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ അവസരം നല്‍കും. ബോധവത്കരണ പരിപാടികള്‍ക്ക് ആവശ്യമായ സഹകരണങ്ങളും ഡി.ടി.പി.സി നല്‍കും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ യാത്രകള്‍ നടത്തും. യാത്രയില്‍ പരിസ്ഥിതി ബോധവത്കരണം, സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ എന്നിവ നടത്തും.
പരിപാടിയില്‍ സി. മമ്മൂട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, തിരൂര്‍ ആര്‍.ഡി.ഒ അദീല അബ്ദുള്ള, സാഹിത്യകാരന്‍മാരായ പി. സുരേന്ദ്രന്‍, സി. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലക്ഷ്മി, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ എന്നിവര്‍ പങ്കെടുത്തു
RECENT NEWS
പരപ്പനങ്ങാടി പുത്തന് പീടികയില് ലോറികള് തമ്മില് കൂട്ടിയിടിച്ച് ഒരാള് മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന് പീടികയില് ലോറികള് തമ്മില് കൂട്ടിയിടിച്ച് ഒരാള് മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര് കൊല്ലം സ്വദേശിയും കണ്ണൂര് ആലംമൂട്ടില് വാടക വീട്ടില് താമസിക്കുന്ന അരുണ് കുമാര് (41) ആണ് മരണപ്പെട്ടത്. [...]