സി ബി എസ് ഇ സംഘടനകളുടെ ഐക്യത്തിന് തയ്യാര്‍; സഹോദയ

മലപ്പുറം: ജില്ലയിലെ സി ബി എസ് ഇ സ്കൂളുകളുടെ സംഘടനകളുടെ ലയനത്തിന് തയ്യാറെന്ന് മലപ്പുറം സഹോദയ ജില്ലാ പ്രസിഡന്റ് എം ജൗഹര്‍. രണ്ട് സംഘടനകളിലായി നില നില്ക്കുന്ന ജില്ലയിലെ സ്കൂളുകളെ ഒരു സംഘടനയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ നടത്തുന്ന ഏത് ശ്രമങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ സി ബി എസ് ഇ സ്കൂളുകളുടെ സംഘടനയായ സഹോദയ സ്കൂള്‍ കോംപ്ലക്സ് പിളര്‍ന്ന് മറ്റൊരു സംഘടന രൂപം കൊണ്ടത് കഴിഞ്ഞ വര്‍ഷമാണ്. ഐഡിയല്‍ സ്കൂളിന്റെ ഉടമയായ മജീദാണ് ജില്ലയില്‍ ആ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇരു സംഘടനകളും വെവ്വേറെയാണ് കലോല്‍സവവും, കായിക മേളയും നടത്തിയത്.
മലപ്പുറം സഹോദയ സ്കൂള്‍ കോംപ്ലക്സ് നടത്തുന്ന പ്രതിഭാ സംഗമത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് സി ബി എസ് ഇ സംഘടനകള്‍ ലയിക്കുന്നതിലെ താല്പര്യം ജില്ലാ സഹോദയ സ്കൂള്‍ കോംപ്ലക്സ് മുന്നോട്ട് വെച്ചത്. ആരെങ്കിലും ഈ നിര്‍ദേശം മുന്നോട്ട് വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ അതുമായി പൂര്‍ണമായി സഹകരിക്കുമെന്ന് സഹോദയ ജില്ല നേതാക്കള്‍ അറിയിച്ചു. പുതുതായി രൂപീകൃതമായ സംഘടനയുടെ ഭാഗത്തുനിന്ന് ലയന ശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അത്തരം ശ്രമം നടന്നാല്‍ സംഘടനാ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചു വരെ ലയന ശ്രമവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ജൗഹര്‍ അറിയിച്ചു.
ജില്ലയില്‍ 98 സി ബി എസ് ഇ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇരു സംഘടനകളും തങ്ങളുടെ കീഴിലാണ് കൂടുതല്‍ സ്കൂളുകളെന്ന് അവകാശപ്പെടുന്നുണ്ട്.
RECENT NEWS

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ
തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]