വിജയിച്ചത് പണാധിപത്യം: ആര്യാടന്‍ ഷൗക്കത്ത്‌

വിജയിച്ചത് പണാധിപത്യം: ആര്യാടന്‍ ഷൗക്കത്ത്‌

നിലമ്പൂര്‍: നിലമ്പൂരില്‍ വിജയിച്ചത് വര്‍ഗീയതയും പണാധിപത്യവുമാണെന്ന് ആര്യാടന്‍ ഷൗക്കത്ത്. നാട്ടില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് രാഷ്ട്രീയ പ്രചരണം നടത്തിയപ്പോല്‍ ജനങ്ങളെ എളുപ്പത്തില്‍ ഇളക്കുന്ന വര്‍ഗീയകാര്‍ഡിറക്കിയും പണമെറിഞ്ഞുമാണ് ഇടതുപക്ഷം വോട്ടുപിടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

നിയോജകമണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബൂത്ത് ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷൗക്കത്ത്. പരാജയത്തിന്റെ പേരില്‍ കോണ്ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പുണ്ടാക്കാനുള്ള നീക്കം വിജയിക്കില്ല. വിജയാഹ്ലാദമെന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളുടെ സൈ്വര്യജീവിതം തടസപ്പെടുത്താനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം, പോത്തുകല്‍ പഞ്ചായത്തുകളില്‍  യോഗം ചേര്‍ന്നു. യു.ഡി.എഫ് ചെയര്‍മാന്‍ ഇസ്മയില്‍ മൂത്തേടം, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, കെ.ടി കുഞ്ഞാന്‍, എ.ഗോപിനാഥ്, സി.എച്ച് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!